ഡല്‍ഹി: യോഗാ ഗുരു ബാബാ രാംദേവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ കൂടിക്കാഴ്ച നടത്തി. മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ബിജെപി നടത്തുന്ന സമ്പര്‍ക്ക് സമര്ത്ഥന് പരിപാടിയുടെ ഭാഗമായാണ് കൂടിക്കാഴ്ച .ി 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പിന്തുണ നല്‍കണമെന്നും അമിത്ഷാ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ രൂപീകരണത്തില്‍ പിന്തുണച്ച എല്ലാ അംഗങ്ങളുമായി ഞങ്ങള്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. 2019 ലെ തെരഞ്ഞെടുപ്പിനും ഞങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും അമിത്ഷാ പറഞ്ഞു
ദശലക്ഷ കണക്കിന് അനുയായികളുള്ള യോഗാ ഗുരുവാണ് ബാബ രാംദേവ്. അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി .
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നേട്ടങ്ങളെ ബാബാ രാംദേവ് പ്രശംസിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാജ്യം ഒരു പുതിയ ദിശയിലേക്ക് കൈകോര്‍ക്കുന്നു, കഴിഞ്ഞ നാല് വര്‍ഷമായി ഇന്റര്‍നാഷണല്‍ യോഗ ദിനം വഴി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയെന്നും രാംദേവ് വ്യക്തമാക്കി.
ജിപിഎസ് പോലുള്ള ജനകീയ നികുതി വ്യവസ്ഥകള്‍ അവതരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പാചകവാതക കണക്ഷനുകള്‍ നല്കി് നൂറുകണക്കിന് ഇന്ത്യന്‍ അമ്മമാരുടെ കണ്ണീരുതുടച്ചുവെന്നും അദ്ദേഹം അഭിനന്ദിച്ചു.അമേരിക്ക, ജപ്പാന്, റഷ്യ, ഇസ്രയേല്‍ തുടങ്ങിയ ലോകത്തെങ്ങുമുള്ള ശക്തരായ നേതാക്കള്‍ ബഹുമാനിക്കുന്ന 70 വര്‍ഷത്തെ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ‘
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ദേശീയ ജനാധിപത്യ സഖ്യ (എന്‍ ഡി എ)സര്‍ക്കാരിന്റെയും നേട്ടങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ആണ് ബിജെപി സമ്പര്‍ക്ക് സമര്ത്ഥന് പരിപാടി നടത്തുന്നത്.
Discussion about this post