തിരുവനന്തപുരം: രാജ്യസഭയിലേക്ക് ഒഴിവ് വരുന്ന സീറ്റില്‍ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എളമരം കരീമിനെ മത്സരിപ്പിക്കാന്‍ തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്.
കേരളത്തില്‍ നിന്ന് മൂന്ന് സീറ്റുകളാണ് രാജ്യസഭയിലേക്ക് ഒഴിവ് വരുന്നത്. ഇതില്‍ രണ്ട് സീറ്റില്‍ എല്‍ഡിഎഫിനും ഒരു സീറ്റില്‍ യുഡിഎഫിനും വിജയിക്കാന്‍ സാധിക്കും. എല്‍ഡിഎഫിന്റെ രണ്ടു സീറ്റുകളില്‍ ഒന്നില്‍ സിപിഐ സ്ഥാനാര്‍ഥി ബിനോയ് വിശ്വമാണ് മത്സരിക്കുന്നത്. യുഡിഎഫിന്റെ സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടു നല്‍കിയിരുന്നു.
സിപിഎമ്മിലെ സി.പി. നാരായണന്‍, കോണ്‍ഗ്രസിലെ പി.ജെ. കുര്യന്‍, കേരള കോണ്‍ഗ്രസിലെ ജോയി എബ്രഹാം എന്നിവരുടെ കാലാവധിയാണ് അടുത്തമാസം ഒന്നിനു പൂര്‍ത്തിയാകുന്നത്.
Discussion about this post