തിരുവനന്തപുരം: പോലീസിനെ കൊണ്ട് അടിമപ്പണിയെടുപ്പിക്കുന്നത് ഉള്‍പ്പടെ എല്ലാ കാര്യങ്ങള്‍ക്കും പോലീസ് നേതൃത്വത്തിനാണ് ഉത്തരവാദിത്വമെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചുവെന്നും പോലീസുകാരെക്കൊണ്ട് ദാസ്യവേല ചെയ്യിച്ചുവെന്നുമുള്ള പരാതിയെ തുടര്‍ന്ന് സുധേഷ് കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്ന് മാറ്റിയ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു സെന്‍കുമാര്‍.
താന്‍ പോലീസ് മേധാവിയായിരുന്നപ്പോള്‍ ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതാണെന്ന് സെന്‍കുമാര്‍ പറഞ്ഞു. എന്നാല്‍ അതൊരു വ്യവസ്ഥയായി മാറിയില്ല. ഒരാള്‍ ചെയ്തതുകൊണ്ട് മാത്രമായില്ല. ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം നടപടിയെടുക്കുന്നതിനു പകരം ഒരു വ്യവസ്ഥയായി ഇത് രൂപപ്പെട്ടുവരണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാത്തതാണ് പ്രശ്നമുണ്ടാക്കുണ്ട്. നമ്മുടെ സംസ്‌കാരവും നിലനില്‍ക്കുന്ന രീതികളുമൊക്കെ മറ്റു പല സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും കുറെയേറെ ഫ്യൂഡല്‍ സ്വഭാവമുള്ളതാണ്. അത്തരം സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കേരളത്തില്‍ വരുമ്പോള്‍ ചിലപ്പോള്‍ ഒരു കള്‍ച്ചറല്‍ ഷോക്ക് ഉണ്ടാകുന്നുണ്ടാകാം. കാരണം, എല്ലാവരും തുല്യരാണെന്ന നിലയിലാണ് കേരളത്തില്‍ കാര്യങ്ങള്‍ പോകുന്നത്. അതില്‍നിന്ന് വ്യത്യസ്തമായി ചില ഉദ്യോഗസ്ഥര്‍ പെരുമാറുന്നുണ്ടാകാമെന്നും സെന്‍കുമാര്‍ പറഞ്ഞു.
https://www.facebook.com/mathrubhumidotcom/videos/10156552686577718/
Discussion about this post