മിസോറാമില്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനെതിരായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെട്ടുവെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി.
മിസോറാമിലെ ക്രൈസ്തവര്‍ ഒന്നിച്ചു നിന്നാല്‍ കുമ്മനം രാജേശഖേരനെതിരായ പ്രശ്‌നങ്ങള്‍ അവസാനിക്കും. നിലനില്‍ക്കുന്നത് പ്രാദേശിക പ്രശ്‌നം മാത്രമാണെന്നും ആലഞ്ചേരി പറഞ്ഞു. മിസോറാമിലെ ബിഷപ്പുമായി സംസാരിച്ചു. കുമ്മനവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അറിയിച്ചു.
Discussion about this post