ദേശീയ അന്വേഷണ ഏജന്‍സി തനിക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ ഇസ്ലാമിക പ്രഭാഷകനും, ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രസിഡണ്ടുമായ സാക്കീര്‍ നായിക് സമര്‍പ്പിച്ച പരാതി കോടതി തള്ളി. നായികിന്റെ പാസ്‌പോര്‍ട്ട് സസ്‌പെന്റ് ചെയ്ത വിദേശകാര്യമന്ത്രാലയത്തിന്റെ നടപടി റദ്ദാക്കണമെന്ന ആവശ്യവും മുബൈ ഹൈക്കോടതി നിരാകരിച്ചു.
അന്വേഷണസംഘവുമായി സാക്കീര്‍ നായിക് സഹകരിക്കാത്ത സാഹചര്യത്തില്‍ ഇത്തരം ഇളവുകളൊന്നും അനുവദിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ വര്‍ഷമാണ് സാക്കീര്‍ നായികിനെതിരെ എന്‍ഐഎ മുംബൈ വിചാരണ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ സിങ്കപ്പൂരിലാണെന്ന് കരുതുന്ന സാക്കീര്‍ നായികിനെ ഇന്ത്യയിലെത്തി്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. സാക്കീര്‍ നായികിനെ വിട്ടു നല്‍കണമെന്ന ആവശ്യത്തോട് സിങ്കപ്പൂര്‍ അനുകൂലമായി പ്രതികരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെയും അന്വേഷണ സംഘത്തിന്റെയും പ്രതീക്ഷ
Discussion about this post