മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഓര്‍ത്തഡോക്‌സ് സഭയുടെ പരിപാടിയില്‍ നിന്നും ഇറക്കി വിട്ടു. കോട്ടയം പള്ളത്ത് നടന്ന പരിപാടിയിലാണ് തിരുവഞ്ചൂരിനെ കത്തോലിക്ക ബാവ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതിയന്‍ ബാവ പറഞ്ഞ് വിട്ടത്. മന്ത്രിമാരെ ബഹിഷ്‌കരികരിക്കാന്‍ തീരുമാനമുളളപ്പോള്‍ തിരുവഞ്ചൂര്‍ പങ്കെടുക്കുന്നത് ഉചിതമല്ലെന്ന് കാത്തോലിക്ക ബാവ ചൂണ്ടിക്കാട്ടുകയായിരുന്നു. ഇതോടെ തിരുവഞ്ചൂര്‍ വേദി വിട്ടു.
പളളം സെന്റ് പോള്‍സ് പളളിയില്‍ സുഹൃത്തിന്റെ മകന്റെ പട്ടം കൊട ചടങ്ങിനെത്തിയതായിരുന്നു സ്ഥലം എംഎല്‍എ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മന്ത്രി സ്ഥലത്തെത്തുമ്പോള്‍ പ്രസംഗിച്ചു കൊണ്ടിരുന്ന കാതോലിക്കാബാവ ഓര്‍ത്തഡോക്‌സ് സഭയ്‌ക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളിലുളള അതൃപ്തി ബാവ അറിയിച്ചു. മുഖ്യമന്ത്രിയടക്കമുളളവരെ ബഹിഷ്‌കരിക്കാന്‍ സഭ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മന്ത്രി ചടങ്ങില്‍ പങ്കെടുക്കുന്നത് അനുചിതമാണെന്ന് ബാവ പറഞ്ഞു.വിമര്‍ശനം വ്യക്തിപരമല്ലെന്നും സഭയുടെ നയപരമായ തീരുമാനമാണെന്നും കാതോലിക്ക പറഞ്ഞു. ഇതോടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബാവയോട് മാപ്പ് പറഞ്ഞ് വേദിവിടുകയായിരുന്നുവെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറയുന്നു.
അതേസമയം ചടങ്ങില്‍ ഒരു അനിഷ്ട സംഭവവും ഉണ്ടായില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.പളളിയില്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് താന്‍ മടങ്ങിയതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Discussion about this post