വേനലവധിയ്ക്ക് ശേഷം അറിവിന്റെ ലോകത്തേക്ക് കൂട്ടുകാർ വീണ്ടുമെത്തുന്നു. ജൂൺ ഒന്ന് ഞായറാഴ്ചയായതിനാൽ രണ്ടിനാവും ഈ തവണ സ്‌കൂൾ തുറക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ ബോധവത്കരണവും നിയബോധവും ഉറപ്പാക്കാനുള്ള പ്രത്യേക പിരീയഡ് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ജൂൺ മൂന്നിന് ആരംഭിച്ച് ജൂൺ 13 വരെ സർക്കുലർ അനുസരിച്ച് ക്ലാസുകൾ നടത്തണമെന്നാണ് നിർദേശം. ഇതിനായി ദിവസവും ഒരു മണിക്കൂർ മാറ്റി വെയ്ക്കണമെന്നും മന്ത്രി നിർദേശിച്ചു.
സ്‌കൂൾ തുറന്ന് ആദ്യ രണ്ടാഴ്ച ടൈം ടേബിളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള മാർഗ നിർദേശം ഉൾപ്പെടുത്താൻ തീരുമാനമായി. രണ്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയാണ് മാർഗ നിർദേശം നൽകുക. നിയമബോധം, ശുചിത്വം, പൊതുബോധം, ലഹരിക്കെതിരെബോധവത്കരണം, സൈബർ അവബോധം, പൊതുനിരത്തിലെ നിയമങ്ങൾ തുടങ്ങിയവയാണ് മാർഗനിർദേശത്തിലടങ്ങുന്നത്.
Discussion about this post