പത്തനംതിട്ട; ജെസ്നയുടെ തിരോധാനവുമായ് ബന്ധപ്പെട്ട് പോലീസും സമൂഹവും തന്നെ പീഡിപ്പിക്കുന്നുവെന്ന് ജെസ്നയുടെ സുഹൃത്ത്. പോലീസ് ഇതുവരെ പത്ത് തവണയിലധികം തന്നെ ചോദ്യം ചെയ്തുവെന്നും താന്‍ ജസ്നയുടെ കാമുകനല്ലെന്നും സുഹൃത്ത് പറയുന്നു. ജെസ്നയ്ക്ക് പ്രണയമുണ്ടായതായി തനിക്ക് അറിയില്ല.
മരിക്കാന്‍ പോകുന്നുവെന്ന് മുന്‍പ് പലതവണ മൊബൈലില്‍ സന്ദേശം അയച്ചിട്ടുണ്ട്. ജെസ്നയെ കാണാതാവുന്നതിന് മുന്‍പും അങ്ങനെ ഒരു സന്ദേശം ജെസ്ന അയച്ചിരുന്നു. ജെസ്നയെ കാണാനില്ലെന്ന് അറിഞ്ഞപ്പോള്‍ തന്നെ സന്ദേശത്തിന്റെ കാര്യം പോലീസിനെ അറിയിച്ചിരുന്നുവെന്നും സുഹൃത്ത് പറയുന്നു
Discussion about this post