കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ സിപിഎമ്മുകാരായ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് നേരത്തെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചിരുന്നു. വടക്കുമ്പാട് സ്വദേശി മാലിയാട്ട് നിഖിലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്നാണ് തലശേരി കോടതി വിധിച്ചത്.
രണ്ടു പ്രതികളെ വെറുതെ വിട്ടു. ലോറി ജീവനക്കാരനായ നിഖിലിനെ 2008 മാര്‍ച്ച് 5നാണ് വെട്ടികൊലപ്പെടുത്തിയത്.
സിപിഎം പ്രവര്‍ത്തകരായ കെടി മനാഫ്, സി.കെ മര്സൂഫ്, ശ്രീജിത്ത്, വിനോയ്, പി.പി സുനില്‍കുമാര്‍, എന്നിവരാണ് പ്രതികള്‍.
Discussion about this post