ഡൽഹി: രാജ്യത്ത് എയർ കണ്ടീഷനുകളിലെ താപനില 24 ഡിഗ്രി സെൽഷ്യസായി ക്രമീകരിക്കാനുള്ള നിർദേശം കേന്ദ്രസർക്കാർ പരിഗണിക്കുന്നതായി ഉൗർജമന്ത്രി ആർകെ സിംഗ്. ഇത്തരം നീക്കത്തിലൂടെ വർധിച്ചുവരുന്ന ഉൗർജോപയോഗം കുറക്കാൻ സാധിക്കും. താപനില ക്രമീകരണം 24 മുതൽ 26 ഡിഗ്രി സെൽഷ്യസായി നിജപ്പെടുത്താനാണ് ആലോചിക്കുന്നതെന്നും എസി നിർമാതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രി പറഞ്ഞു.
പുതിയ നിബന്ധന നടപ്പിലായാൽ പരിസ്ഥിതിക്ക് ദോഷകരമായ ഹരിതഗൃഹ വാതകം പുറന്തള്ളപ്പെടുന്നതും കുറക്കാൻ സാധിക്കും. 18 മുതൽ 21 ഡിഗ്രി സെൽഷ്യസിലാണ് പലയിടത്തും ഇപ്പോൾ എസികൾ പ്രവർത്തിക്കുന്നത്. ഇത് മനുഷ്യന്‍റെ ആരോഗ്യത്തെ നശിപ്പിക്കുന്നതിന് കാരണമാകും. പൊതുജനങ്ങളിൽ അഭിപ്രായസർവേ നടത്തി നിബന്ധന പ്രാവർത്തികമാക്കാനാണ് ആലോചിക്കുന്നതെന്നും ആർകെ സിംഗ് പറഞ്ഞു.
Discussion about this post