ഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ നടക്കുന്ന വാക്പോരില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ താക്കിത്. നേതാക്കള്‍ പരസ്യപ്രസ്താവനയില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും വിവാദങ്ങളുണ്ടാക്കരുതെന്നും സുധീരന് പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടി വേദിയില്‍ ചര്‍ച്ച ചെയ്യണമെന്നും സുധീരന് അഭ്യര്‍ത്ഥിച്ചു.
കേരളത്തിലെ പാര്‍ട്ടിയില്‍ ചില പ്രായസങ്ങളുണ്ടെന്നും, ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിനു കൈമാറിയെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതായും സുധീരന് പറഞ്ഞു. എന്നാല്‍ കേരളത്തലെ നേതൃമാറ്റം ചര്‍ച്ച ചെയ്തില്ലെന്നും കെപിസിസി പ്രസിഡണ്ട് പറഞ്ഞു.
Discussion about this post