കശ്മീര്‍ താഴ്വരയില് ഭീകരവാദത്തെ തടയാനായുള്ള സുരക്ഷാസേനയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് കരസേന മേധാവി റാവത്തിന്റെ പ്രസ്താവന.കശ്മീര്‍ താഴ് വര ഭീതിജനകമായ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കാണ് സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. നിയമം നടപ്പിലാക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്നും കരസേനാ മേധാവി വ്യക്തമാക്കി. നിയമങ്ങള്‍ അനുസരിച്ച് തുടര്‍ന്നും പ്രവര്‍ത്തിക്കും, ഞങ്ങള്‍ വളരെ സൗഹാര്‍ദ്ദപരമായ രീതിയില്‍ ആണ് പ്രവര്‍ത്തിക്കുന്നതും ആളുകളോട് ഇടപെടുന്നതുമെന്ന് ‘കരസേനാ മേധാവി റാവത്ത് പറഞ്ഞു. കാശ്മീര്‍ പോലിസും സുരക്ഷാ സേനയും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ക്രൂരമായി നടപ്പാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
സൈനികര്‍ക്കെതിരെ അക്രമമുണ്ടാക്കുകയാണ് ് തീവ്രവാദികളുടെ ലക്ഷ്യം.കാശ്മീര്‍ താഴ്വരയില് അക്രമവും അസ്വാസ്ഥ്യവും സൃഷ്ടിക്കുന്നതിന് പിന്നിലുള്ള ഭീകരര്‍ ആരാണെന്ന് മനസ്സിലാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കരുതെന്നാണ് ഞങ്ങളുടെ ലക്ഷ്യമെന്നും കരസേനാ മേധാവി റാവത്ത് പറഞ്ഞു.
Discussion about this post