കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ തൂണില്‍ എസ്.എഫ്.ഐയുടെ പോസ്റ്റര്‍. പരസ്യങ്ങള്‍ പാടില്ലെന്ന് കൊച്ചി മെട്രോ അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അതിനെ അവഗണിച്ചുകൊണ്ടാണ് എസ്എഫ്ഐയുടെ ഈ നീക്കം.
സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ചിത്രം പ്രചരിച്ചതോടെ പോസ്റ്രറുകള്‍ നീക്കം ചെയ്യുകയായിരുന്നു. 2 2ാം നമ്പര്‍ തൂണിലാണ് പോസ്റ്റര്‍ പതിപ്പിച്ചത്.കൊല്ലത്ത് ഒരാഴ്ച മുമ്പ് നടന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്ററാണ് പതിപ്പിച്ചത്.
കൊച്ചി മെട്രോയുടെ തൂണുകളില്‍ പോസ്റ്ററുകളും മറ്റു പരസ്യങ്ങളും പതിച്ച് ഭംഗി കളയരുതെന്ന് മെട്രോ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നഗരവാസികളുടെ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
Discussion about this post