കൊച്ചി:ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പോലീസില്‍ പരാതി. എറണാകുളം സ്വദേശി ജോണ്‍ ജേക്കബാണ് കര്‍ദിനാളിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.
ബലാത്സംഗത്തിനിരയായ് എന്ന് കാണിച്ച് കന്യാസ്ത്രീ നല്‍കിയ പരാതി മാര്‍ ജോര്‍ജ് ആലഞ്ചേരി മറച്ചു വച്ചുവെന്നാണ് എറണാകുളം റേഞ്ച് ഐജിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. പീഡനം പോലീസില്‍ അറിയിക്കാതെ ഒതുക്കി തീര്‍ക്കാന്‍ ആലഞ്ചേരി ശ്രമിച്ചെന്നും പീഡനം മറച്ചു വച്ച ആലഞ്ചേരിക്കെതിരെ കേസെടുക്കെണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു.
2014 മെയ് അഞ്ചിന് എറണാകുളത്ത് ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറവിലങ്ങാട് നാടുകുന്നത്തെ സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ ഗസ്റ്റ് ഹൗസില്‍ വച്ച് തന്നെ മാനഭംഗത്തിന് ഇടയാക്കിയെന്നാണ് കന്യാസ്ത്രീ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതേക്കുറിച്ച് ഇവര്‍ പിന്നീട് സഭാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. നടപടിയില്ലാതെ വന്നതോടെ പോലീസിനെ സമീപിക്കുകയായിരുന്നു. കര്‍ദ്ദിനാളിന്റെ കീഴില്‍ നേരിട്ട് വരുന്ന സഭയല്ലെങ്കിലും പരാതി ലഭിച്ചാല്‍ നടപടി എടുക്കേണ്ടിയിരുന്നു. കര്‍ദ്ദിനാള്‍ വിഷയത്തില്‍ അന്വേഷണം നടത്തേണ്ടിയിരുന്നു. വിഷയം വത്തിക്കാനില്‍ അറിയിക്കാനുള്ള ഉത്തരവാദിത്തം ഉണ്ടായിരുന്നു. ഇത്തരമൊരു പരാതി ലഭിച്ചാല്‍ അത് പോലിസില്‍ അറിയിക്കാനുള്ള ബാധ്യത ഏത് പൗരനുമുണ്ട് തുടങ്ങിയ വാദങ്ങളാണ് കര്‍ദ്ദിനാളിനെതിരെ ഉയരുന്നത.
കന്യാസ്ത്രീയുടെ മൊഴി പോലിസ് ഇന്നെടുക്കും. ഡിവൈഎസ്പി നേരിട്ടെത്തിയാണ് മൊഴി എടുക്കുക. സഭ തലത്തില്‍ വിഷയം ഒതുക്കി തീര്‍ക്കാനുള്ള നീ്കവും നടക്കുന്നുണ്ട്.
Discussion about this post