ബിജെപി സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ എത്തുന്നത് വരെ പ്രവര്‍ത്തകര്‍ക്ക് വിശ്രമമില്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ.
ഭാരതീയ ജനതാപര്ട്ടിയുടെ ശക്തി നേതാക്കളുടെ ശക്തിയില്ല. ബൂത്ത് തലങ്ങളിലും ശക്തി കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്നവരാണ് പാര്‍ട്ടിയുടെ ശക്തിയെന്നും അമിത്ഷാ വ്യക്തമാക്കി.
ബിജെപി പ്രവര്‍ത്തകരുടെ പാര്‍ട്ടിയാണു നേതാക്കളുടെ വ്യക്തി പ്രഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമല്ല. പത്തുപേരുമായി തുടങ്ങി ഇപ്പോള്‍ 11 കോടി അംഗങ്ങളുമായി ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി മാറിയതിനുപിന്നിലെ ശക്തിയും പ്രവര്‍ത്തകരാണ്. കേരളത്തില്‍ മാറി മാറി ഭരിക്കുന്ന ഇടത് വലത് മുന്നണികളെ പരാജയപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ക്ക് സാധിക്കുമെന്നും അമിത്ഷാ പറഞ്ഞു.
കേരളത്തിലും തെലുങ്ങാനായിലും ആന്ധ്രയിലും ഒറീസ്സയിലും ബംഗാളിലും സര്‍ക്കാര്‍ ഉണ്ടാക്കുന്നത് വരെ ബിജെപി പ്രവര്‍ത്തകര്‍ക്ക് വിശ്രമമില്ല. ഇന്ന് കേരളത്തില്‍ നടക്കുന്നത് ഹിംസയുടെ ഭരണമാണ്. കേരളത്തില്‍ ബലിദാനികളായ പ്രവര്‍ത്തകര്‍ വീഴ്ത്തിയ രക്തത്തുള്ളികള്‍ക്ക് പകരം ചോദിക്കേണ്ടത് കമ്മ്യൂണിസ്റ്റ് ഭരണത്തെ പിഴുതെറിഞ്ഞു കൊണ്ടാണെന്നും അമിത്ഷാ പറഞ്ഞു. കേരളത്തിലുണ്ടാവുന്ന കൊലപാതകങ്ങള്‍ സര്‍ക്കാരിന്റെ പിന്തുണയയോടെയാണെന്നും അമിത്ഷാ കുറ്റപ്പെടുത്തി.
ബിജെപിയുടെ പ്രത്യയ ശാസ്ത്രം ഹിംസയുടേത് അല്ല. കൊലപാതകങ്ങള്‍ക്കെതിരെ അതേ രീതിയില്‍ പ്രതികരിക്കുന്നത് ജനാധിപത്യ രീതിയല്ല, ബിജെപിയുടേത് വികസനത്തിന്റെ മാര്‍ഗമാണ് കൊലപാതകത്തിന്റെതല്ലെന്നും അമിത്ഷാ വ്യക്തമാക്കി. 70 വര്‍ഷം കേരളത്തിന് കിട്ടാത്ത വികസനത്തിനുള്ള സാമ്പത്തിക സഹായമാണ് 4 കൊല്ലം കൊണ്ട് മോദി സര്‍്ക്കാര്‍ നല്‍കിയത്
നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ഒരു രൂപയുടെ അഴിമതിയാരോപണം ഉന്നയിക്കാന്‍ എതിരാളികള്‍ക്കു പോലും കഴിയുന്നില്ല. രണ്ടോ മൂന്നോ സംസ്ഥാങ്ങള് മാത്രമാണ് ഇനി ബിജെപി അധികാരത്തിലെത്താനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ നമുക്കാവണം, ബംഗാളില്‍ നിന്നും ത്രിപുരയില്‍ നിന്നും കമ്മ്യൂണിസത്തെ പിഴുതെറിഞ്ഞത് പോലെ കേരളത്തില്‍ നിന്നും പിഴുതെറിയണമെന്ന് അമിത്ഷാ ആഹ്വാനം ചെയ്തു.
Discussion about this post