ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാല്‍താലില്‍ മണ്ണിടിച്ചിലില്‍ അമര്‍നാഥ് തീര്‍ഥാടക സംഘത്തിലെ സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേര് മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. അമര്‍നാഥിലേക്കുള്ള പാതയില്‍ റയില്‍പത്രിക്കും ബ്രാരിമാര്‍ഗിനും ഇടയ്ക്കാണ് സംഭവമുണ്ടായത്.
മരിച്ചവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്, ഒരാളുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് റോഡില്‍നിന്ന് മണ്ണ് മാറ്റാനുള്ള ശ്രമങ്ങള്‍ തുടങ്ങിതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അമര്‍നാഥ് യാത്ര ആരംഭിച്ച അടുത്ത ദിവസം തന്നെ കനത്തമഴയെ തുടര്‍ന്ന് യാത്ര നിര്‍ത്തിവെച്ചിരുന്നു. മഴ കുറഞ്ഞതോടെയാണ് യാത്ര പുനരാരംഭിച്ചത്.
ഭീകരാക്രമണ ഭീഷണിയുള്ളതിനാല്‍ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് അമര്‍നാഥ് യാത്രയ്ക്കായി ഒരുക്കിയിട്ടുള്ളത്. അതേ സമയം സ്ഥിതിഗതികള്‍ വിലയിരുത്താനായി കേന്ദ്രആഭ്യന്തര മന്ത്രി ഇന്ന് കശ്മീരിലെത്തുന്നുണ്ട്.
Discussion about this post