രാഹുല്‍ ഗാന്ധി സ്ഥിരമായി കൊക്കെയ്ന്‍ ഉപയോഗിക്കാറുണ്ടെന്നും പരിശോധന നടത്തിയാല്‍ ഉറപ്പായും പരാജയപ്പെടുമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി മാധ്യമങ്ങളോട്പറഞ്ഞു.
പഞ്ചാബികള്‍ ലഹരി മരുന്നിന് അടിമയാണെന്ന് പ്രസ്താവന നടത്തിയത് രാഹുല്‍ ആണെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി ഉത്തേജക പരിശോധനയ്ക്ക് വിധേയമാകണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
പഞ്ചാബിലെ ക്ലര്‍ക്ക് മുതല്‍ പോലീസുകാര്‍ വരെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മയക്കുമരുന്ന് പരിശോധന നിര്‍ബന്ധമാക്കി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഉത്തരവിട്ടിരുന്നു. കൂടാതെ മയക്കുമരുന്ന് കടത്തുകാര്‍ക്കും വില്‍പ്പനക്കാര്‍ക്കും വധശിക്ഷ നല്‍കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യണമെന്നും സര്‍ക്കാര്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. പഞ്ചാബില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമായി കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ പറഞ്ഞത് കോണ്‍ഗ്രസ് വിവാദമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്വാമിയുടെ പ്രതികരണം
Discussion about this post