ലക്നൗ: പെണ്‍കുട്ടിയെ ഒരു വനപ്രദേശത്ത് വച്ച് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. മൂന്ന് പേര് ചേര്‍ന്ന് പെണ്‍കുട്ടിയെ ബലമായി പിടിച്ച് കാട്ടിലേക്ക് കൊണ്ടു പോകുമ്പോള്‍ നാലാമത്തെയാള്‍ വീഡിയോ പകര്‍ത്തുകയാണ്.
തന്നെ വെറുതെ വിടണമെന്ന് പെണ്‍കുട്ടി കരഞ്ഞു കൊണ്ട് പറയുന്നതും വീഡിയോയില്‍ കാണാം. ‘ഭയ്യാ, ഒന്നും ചെയ്യല്ലേ’ എന്ന് പെണ്‍കുട്ടി കരഞ്ഞുകൊണ്ട് പറയുമ്പോള്‍ അക്രമികള്‍ ചീത്ത വിളിക്കുന്നതും വീഡിയോയില്‍ കാണാം. പെണ്‍കുട്ടിയുടെ മുടി പിടിച്ച് ഒരാള്‍ അക്രമിക്കുമ്പോള്‍ മറ്റ് രണ്ട് പേര് ഇവരെ ചുറ്റിപ്പിടിച്ചിരിക്കുകയാണ്. ‘ചെരുപ്പ് കൊണ്ട് നിനക്ക് അടി കിട്ടും’ എന്നൊരു അക്രമി അലറുന്നതും വീഡിയോയില്‍ കേള്‍ക്കാം. അടങ്ങിയിരുന്നില്ലെങ്കില്‍ വീഡിയോ വൈറലാക്കി മാറ്റുമെന്നും അക്രമി പറയുന്നുണ്ട്.
https://www.youtube.com/watch?time_continue=61&v=4JL2MD6e14A
വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ ബലമായി വനപ്രദേശത്തേക്ക് കൊണ്ടു പോയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഗംഗാഘട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞയുടന്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഉന്നാവോയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായയതെന്നാണ് വിവരം.
Discussion about this post