യു.എസും ചൈനയും മുന്‍കൂട്ടി പ്രഖ്യാപിച്ച ഇറക്കുമതിത്തീരുവകള്‍ നിലവില്‍ വന്നു. വ്യാപാരമര്യാദകള്‍ പാലിക്കാതെയാണ് വര്‍ഷങ്ങളായി ചൈന ഇടപാടുകള്‍ നടത്തിയിരുന്നത് എന്നാണ് ട്രംപിന്റെ വാദം. യു.എസ്. ഗുണ്ടായിസം കാട്ടുകയാണെന്നും സാമ്പത്തികചരിത്രത്തിലെ ഏറ്റവുംവലിയ വ്യാപാരയുദ്ധത്തിന് വഴിമരുന്നിടുകയാണെന്നും ചൈനീസ് വാണിജ്യമന്ത്രാലയം കുറ്റപ്പെടുത്തി.
ഇരു രാജ്യങ്ങളും പ്രഖ്യാപിച്ച വ്യാപാരയുദ്ധം ഉടന്‍ അവസാനിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ .വെള്ളിയാഴ്ച അര്‍ധരാത്രിയോടെ നേരത്തെ തീരുമാനിച്ച ഇറക്കുമതി തീരുവകളായിരിക്കും ഇനി ചുമത്തുക .ഇറക്കുമതിചെയ്യുന്ന ഓരോ ചൈനീസ് ഉത്പന്നത്തിനും നികുതിയേര്‍പ്പെടുത്തുമെന്ന് യു.എസ്. ഇറക്കുമതി തീരുവ കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും പരസ്പരം വെല്ലുവിളികള്‍ തുടരുന്നതിനിടെയാണ് തീരുമാനം നിലവില്‍ വന്നത്.
3400 കോടി ഡോളര്‍ (2.3 ലക്ഷം കോടി രൂപ) വിലവരുന്ന ചൈനീസ് ഉത്പന്നങ്ങള്‍ക്കാണ് യു.എസ്. 25 ശതമാനം ഇറക്കുമതിത്തീരുവ നടപ്പാക്കിയത്. കലപ്പ മുതല്‍ വിമാനഘടകങ്ങള്‍ വരെയുള്ളവ ഇവയിലുള്‍പ്പെടും. സോയാബീന്‍, വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള യു.എസ്. ഉത്പന്നങ്ങള്‍ക്ക് പ്രഖ്യാപിച്ച ഇറക്കുതിത്തീരുവ നടപ്പില്‍വരുത്തി ചൈന ഉടന്‍തന്നെ തിരിച്ചടിച്ചു.
പിന്മാറ്റത്തിനുള്ള സൂചന ഇരുഭാഗവും നല്‍കുന്നില്ല. 1600 കോടി ഡോളര്‍ (1.1. ലക്ഷം കോടി രൂപ) വിലവരുന്ന ചൈനീസ് ഉത്പന്നങ്ങള്‍ക്കുകൂടി തീരുവയേര്‍പ്പെടുത്തുമെന്ന നിലപാടിലാണ് ട്രംപ്. 50,000 കോടി ഡോളറിന്റെ (34.4 ലക്ഷം കോടി രൂപ) ചൈനീസ് ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുമെന്ന് ട്രംപ് വാര്‍ത്താലേഖകരോട് സൂചിപ്പിച്ചു. 2017-ല്‍ ചൈനയില്‍നിന്ന് യു.എസ്. ഇറക്കുമതിചെയ്തത് ഇത്രയും തുകയ്ക്കുള്ള ഉത്പന്നങ്ങളാണ്.
ട്രംപിന്റെ വാദത്തെ ഒട്ടേറെപ്പേരുണ്ട്. കൂടാതെ, അമേരിക്കയുടെ ബൗദ്ധികസ്വത്തുക്കള്‍ മോഷ്ടിക്കുകയും കുറഞ്ഞചെലവില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കി അവിടത്തെ ഉത്പാദകര്‍ക്ക് നഷ്ടമുണ്ടാക്കുകയുമാണ് ചൈനയെന്നും ട്രംപ് പറയുന്നു. ഇതാണ് ചൈനയെമാത്രം ലക്ഷ്യംവെച്ച് ആദ്യമായി ഇത്തരമൊരു ഇറക്കുതിത്തീരുവ ഏര്‍പ്പെടുത്താന്‍ കാരണമായി യു.എസ്. പറയുന്നത്.
Discussion about this post