ചപ്പാത്തി കരിഞ്ഞതിന് ഭാര്യയെ മുത്തലാഖ് ചൊല്ലി വീട്ടില്‍ നിന്ന് പുറത്താക്കി. ഉത്തര്‍ പ്രദേശിലെ ബന്ദയിലെ പഹ്‌തെയിലാണ് സംഭവം. ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് പാചകം ചെയ്ത ചപ്പാത്തി കരിഞ്ഞതിനെ ചൊല്ലിയാണ് തന്നെ മുത്വലാഖ് ചൊല്ലിയതെന്ന് കാണിച്ച് ഇവര്‍ പൊലീസിന് പരാതി നല്‍കി. മഹോബ ജില്ലയിലെ പഹ്റെത വില്ലേജിലാണ് സംഭവം.
24 കാരിയായ ഭാര്യ മൊഴിചൊല്ലിയ ഭര്‍ത്താവിനെതിരേ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വാര്‍ത്ത പുറം ലോകം അറിഞ്ഞത്. ഇയാള്‍ക്കെതിരേ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു. കഴിഞ്ഞ വര്‍ഷം വിവാഹിതയായ ഇവരെ ഭര്‍ത്താവ് സിഗരറ്റ് കൊണ്ട് കുത്തി പൊള്ളലേല്‍പ്പിച്ചുവെന്നും ഇവര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മുത്വലാഖ് ക്രിമിനല്‍ നിയമമാക്കുന്നതും ത്വലാഖ് ചൊല്ലിയ പുരുഷനെ മൂന്ന് വര്‍ഷം ശിക്ഷിക്കുന്നതും സ്ത്രീകള്‍ അകപ്പെട്ട പ്രയാസത്തില്‍ നിന്നും അവരെ കരകയറ്റുന്നതിനും സുപ്രീം കോടതി മുത്വലാഖ് നിരോധിച്ചിരുന്നു.
മുത്തലാഖ് നിരോധിച്ച് കൊണ്ടുള്ള നിയമം പ്രതിപക്ഷ നിസ്സഹകരണത്തെ തുടര്‍ന്ന് പാസാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ആയിട്ടില്ല. നിരവധി ഇത്തരം സംഭവങ്ങളാണ് കഴിഞ്ഞ മാസങ്ങളില്‍ പുറത്തു വരുന്നത്. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടാന്‍ മുസ്ലിം സ്ത്രീകള്‍ കോടതിയെ സമീപിച്ചതും ചര്‍ച്ചയായിരുന്നു
Discussion about this post