കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജ് എന്നാവശ്യവുമായി ആക്രമിക്കപ്പെട്ട നടി നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടി പരിഗണിക്കും
ഇതേ ആവശ്യമുന്നയിച്ച്എറണാകുളം ജില്ലയില്‍ സെഷന്‍സ് കോടതിയെയും നേരത്തെ സമീപിച്ചിരുന്നു. എന്നാല്‍ സെഷന്‍സ് കോടതിയിലോ അഡീഷനല്‍ സെഷന്‍സ് കോടതിയിലോ വനിതാ ജഡ്ജിമാര്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഹര്‍ജി തള്ളുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് നടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ വനിതാ ജഡ്ജി യെ പരിഗണിക്കണമെന്നാണ് നടി ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം കേസിലെ മുഴുവന്‍ രേഖകളും തനിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പിച്ച ഹരജി വിചാരണ കോടതിയും ഇന്ന് പരിഗണിക്കും
Discussion about this post