കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. കനത്തമഴയാണ് വിമാനം തെന്നിമാറാന്‍ കാരണമായതെന്നാണ് വിവരം. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.
പുലര്‍ച്ചെ രണ്ടു മണിയോടെ ഖത്തറില്‍ നിന്ന് വന്ന ഖത്തര്‍ എയര്‍വേസിന്റെ വിമാനമാണ് ഇറങ്ങുന്നതിനിടെ റണ്‍വേയില്‍ നിന്ന് നീങ്ങി മാറിയത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.
ഇതേത്തുടർന്ന് ഖത്തറിലേക്ക് 3.30ന് മടങ്ങേണ്ടിയിരുന്ന വിമാനം പുറപ്പെടാനായില്ല. ഈ വിമാനത്തിൽ പോകേണ്ടവരെ മറ്റൊരു വിമാനത്തിൽ യാത്രയാക്കും.
Discussion about this post