ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലേയ്ക്കു കൊണ്ടുവന്ന കുട്ടികളെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ വച്ച് കസ്റ്റഡിയിലെടുത്തു. 29 കുട്ടികളേയും ഇവരുടെ കെയര്‍ ടേക്കറേയുമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുട്ടികളെ എന്തിനാണു കൊണ്ടുവന്നതെന്നു സംബന്ധിച്ചു കൃത്യമായ മറുപടിയൊ രേഖകളൊ ഹാജരാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണു നടപടി.
കൊച്ചി നെട്ടുരിലെ അനാഥാലയത്തിലേയ്ക്കാണ് ഇവരെ കൊണ്ടുവന്നതെന്നാണു കെയര്‍ ടേക്കര്‍ പോലീസിനോട് പറഞ്ഞത്..എന്നാല്‍ വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് കുട്ടികളെ ചൈല്‍ഡ് ലൈന്‍ ഓഫീസിലേയ്ക്കു മാറ്റി.
Discussion about this post