ആര്‍എസ്എസ് പരിപാടിയില്‍ ഉദ്ഘാടകനായ ഇടതുപക്ഷ സഹയാത്രികനും സംവിധായകനുമായ ജോയ് മാത്യു. കോഴിക്കോട് നടക്കുന്ന ബാലഗോകുലം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പരിപാടിയുടെ ഉദ്ഘാടകനായാണ് ജോയ് മാത്യു പങ്കെടുത്തത്. എതിരഭിപ്രായങ്ങളെ പോലും മാനിക്കുന്നവരാണ് ബാലഗോകുലം പ്രവര്‍ത്തകരെന്നത് അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. രാമായണവും, മഹാഭാരതവും ചിലര്‍ ഹിന്ദുക്കളുടേതാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. അവര്‍ക്കാണ് രാമായണമാസം ആചരിക്കേണ്ടി വരുന്നത്. രാമായണവും മഹാഭാരതവും ലോകത്തിന്റേതാണ്. രമായണമാസാചരണം പോലെ ഖുറാന്‍ മാസവും ആചരിക്കുകയാണ് വിശാലമായ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യേണ്ടത്. അല്ലാതെ ആരോടെങ്കിലും മത്സരിക്കാന്‍ വേണ്ടിയാകരുത് ഇതെല്ലാം ചെയ്യേണ്ടതെന്നും ജോയ് മാത്യു പറഞ്ഞു
പ്രസംഗത്തില്‍ നിന്ന്-
”പലര്‍ക്കും അത്ഭുതം തോന്നും ഞാനങ്ങനെ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്ന.് എന്നെ ഉദ്ഘാടകനായി ക്ഷണിക്കുക വഴി വ്യത്യസ്ത്രഭിപ്രായങ്ങളെ മാനിക്കുന്ന സംഘടനയാണ് ബാലഗോകുലം എന്ന് മനസിലാക്കുന്നു. ആര് നല്ലത് ചെയ്താലും അത് പറയും. അതുകൊണ്ട് സഭയും, കമ്മ്യൂണിസ്റ്റുകാരും ചിലപ്പോള്‍ ബിജെപിക്കാരും എതിരാവും, അത് നല്ലതാണ.് ഞാന്‍ നികുതി കൊടുക്കുന്നു എന്നുള്ളത് കൊണ്ടാണ് പ്രതികരിക്കുന്നത്.
തുറസ്സായ മനസ്സുള്ള എതിരഭിപ്രായം പോലും മാനിക്കുന്നു എന്നത് അഭിന്ദനാര്‍ഹമാണ്. ജോയ് മാത്യു ശ്രീകൃഷ്ണ വിഗ്രഹത്തെ മലയണിയിച്ചു എന്ന് ഏഷ്യാനെറ്റ് ഒക്കെ വാര്‍ത്ത നല്‍കും. ഞാന്‍ മാലയണിച്ച ശ്രീകൃഷ്ണന്‍ ഞാന്‍ കണ്ട വലിയ ദാര്‍ശനീകനാണ്. ബുദ്ധനും യേശുവും ദാര്‍ശനീകനാണ്. ധര്‍മ്മാധര്‍മ്മങ്ങളുടെ വേവലില്‍ അര്‍ജ്ജുനന്റെ വേദം ഉപദേശിച്ചതാണ് ഭഗവത് ഗീത. ധര്‍മ്മത്തിന്റഎ പക്ഷത്ത് നില്‍ക്കുമ്പോള്‍ പറയപ്പെടാത്ത വിലക്കുകളുണ്ടാകും. പക്ഷേ സത്യത്തിന്റെ കൂടചെ നില്‍കുമ്പോള്‍ കിട്ടുന്ന സന്തോഷം മറ്റൊന്നില്‍ നിന്നും ലഭിക്കുന്നു. രാമായണവും, മഹാഭാരതവും ചിലര്‍ ഹിന്ദുക്കളുടേതാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. അവര്‍ക്കാണ് രാമായണമാസം ആചരിക്കേണ്ടി വരുന്നത്. രാമായണവും മഹാഭാരതവും ലോകത്തിന്റേതാണ്. രമായണമാസാചരണം പോലെ ഖുറാന്‍ മാസവും ആചരിക്കുകയാണ് വിശാലമായ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യേണ്ടത്. അല്ലാതെ ആരോടെങ്കിലും മത്സരിക്കാന്‍ വേണ്ടിയാകരുത് ഇതെല്ലാം ചെയ്യേണ്ടത്– ജോയ് മാത്യു പറഞ്ഞു
പ്രസംഗത്തിന്റെ ഓഡിയോ
Discussion about this post