കന്യാകുമാരി : എസ്.ഡി.പിഐക്ക് പരിപാടി നടത്താന്‍ സൗകര്യം ചെയ്ത് കൊടുക്കുന്നത് സിപിഎം ഓഫീസില്‍ നിന്ന് . എസ്.ഡി.പി.ഐ തമിഴ്‌നാട്ടിലെ തേങ്ങാപ്പട്ടണത്ത് നടത്തിയ പരിപാടിക്കാണ് സിപിഎം ഓഫീസില്‍ നിന്ന് സഹായം ചെയ്തു കൊടുത്തത്. എസ്ഡിപിഐ പരിപാടിക്ക് എകെജി സെന്റര്‍ വിട്ടു നല്‍കിവര്‍ക്ക് അഭിവാദ്യങ്ങള്‍ എന്ന പേരില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ തന്നെയാണ് വീഡിയൊ പുറത്തുവിട്ടത്.
കഴിഞ്ഞ ജൂലൈ 15 ന് തേങ്ങാപ്പട്ടണത്തില്‍ എസ്.ഡി.പി.ഐ നടത്തിയ യോഗത്തിന് വൈദ്യുതിയും മറ്റ് സൗകര്യങ്ങളും എകെജി സ്മാരകത്തില്‍ നിന്ന് നല്‍കുകയായിരുന്നു.എകെജി സ്മാരകത്തില്‍ എസ്.ഡി.പി.ഐ കൊടികള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയൊ ആണ് പുറത്തു വന്നത്. സ്മാരകത്തിന്റെ ഭിത്തിയില്‍ എകെജി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുടെ ചിത്രങ്ങളും കാണാം.
വീഡിയൊ-
https://www.youtube.com/watch?time_continue=24&v=41kDwMvA4SM
അഭിമന്യു വധത്തെ തുടര്‍ന്ന് കേരളത്തില്‍ എസ്.ഡി.പി.ഐക്കും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെ ദുര്‍ബ്ബലമായ പ്രതിഷേധം സംഘടിപ്പിക്കുന്നത് മറ്റ് സംസ്ഥാനങ്ങളില്‍ ഇവരുമായി ചേര്‍ന്ന് നില്‍ക്കുന്നതു കൊണ്ടാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് സംഭവം.
ഇന്നലെ എസ്.ഡി.പി.ഐ നേതാക്കളെ കസ്റ്റഡിയിലെടുത്തതിന് പിറകെയാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ വീഡിയൊ പുറത്തു വിട്ടത്. നേതാക്കളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വച്ച് കസ്റ്റഡിയില്‍ എടുത്തതും മണിക്കൂറുകള്‍ക്കകം വിട്ടയച്ചതും നാടകമായിരുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Discussion about this post