
അഭിമന്യു വധക്കേസില്‍ കൈവെട്ട് കേസിലെ പ്രതിക്കും പങ്കെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കൊലപാതകത്തിന്റ ഗൂഡാലോചനയില്‍ കൈവെട്ട് കേസിലെ പതിമൂന്നാം പ്രതി മനാഫിന്് മുഖ്യ പങ്കുണ്ട്. പള്ളുരുത്തി സ്വദേശി ഷെമിര്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നും ഇരുവരും ഒളിവിലാണെന്നും പോലിസ് ഹൈക്കോടതിയില്‍ പറഞ്ഞു. അന്വേഷത്തെ തടസ്സപ്പെടുത്താന്‍ എസ്ഡിപിഐ ശ്രമിക്കുന്നുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
അഭിമന്യു കൊലക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കുടുംബത്തിലുള്ളവരെ പോലിസ് ബുദ്ധിമുട്ടിപ്പിക്കുന്നു എന്ന് കാണിച്ചുള്ള ഹര്‍ജിയാണ് ഹൈക്കോടതിയ്ക്ക് മുന്നിലുള്ളത്. അഭിമന്യു കൊലപാതകവുമായി ഭര്‍ത്താക്കന്‍മാര്‍ക്ക് ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യമാരെ പോലിസ് സ്റ്റേഷനില്‍ വിളിപ്പിച്ച് ഭീഷണിപെടുത്തുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു
Discussion about this post