പാലാ-പൊന്‍കുന്നം റോഡിലിലെ വെള്ളക്കെട്ടിലൂടെ എത്തിയ വിവാഹസംഘത്തെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവത്തില്‍ ഏഴു പേരെ പൊലീസ് അറ്സ്റ്റ് ചെയ്തു. കടയം സ്വദേശികളായ ഏഴുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, അറസ്റ്റ് ചെയ്തവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കോട്ടയം എസ്പിയുടെ നിര്‍ദേശ പ്രകാരം പാലാ പൊലീസാണ് ഏഴു പേരെയും അറസ്റ്റ് ചെയ്തത്.
സ്ത്രീകള്‍ക്കൊപ്പം കല്യാണത്തിന് പോയി മടങ്ങും വഴി തൃശ്ശൂര്‍ സ്വദേശിയ്ക്കും കുടുംബത്തിനും നേരെയാണ് ആള്‍ക്കൂട്ടം ആക്രമണം നടത്തിയത്. വാഹനത്തിന് വേഗത കൂടിയെന്നാരോപിച്ച് കാറു തടഞ്ഞിട്ട സംഘം കാറിലുണ്ടായിരുന്ന സ്ത്രീകളുടെ ശരീരത്തിലേക്ക് വെള്ളം ഒഴിച്ചുവെന്നും പരാതിയുണ്ട്. റോഡില്‍ കുളിച്ചു കൊണ്ടിരുന്ന യുവാക്കളാണ് അതിക്രമം കാണിച്ചത്. കോട്ടയം ഇത്ര വൃത്തികെട്ട നാടാണോ എന്ന കുറിപ്പോടെ ശരത് പി.എസ് വീഡിയൊ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കോട്ടയം കടയത്ത് വച്ച് ആള്‍കൂട്ടം കാറ് തടഞ്ഞു നിര്‍ത്തുകയും, വാഹനത്തിലേക്ക് വെള്ളം ഒഴിക്കുകയും, കാറിന്റെ നമ്പര്‍ പ്ലേറ്റ് ഇളക്കിയെടുക്കുകയും ബോണറ്റില്‍ ശക്തമായി ഇടിക്കുകയും ചെയ്തു. ഗ്ലാസ് തുറക്കാന്‍ സംഘം ആവശ്യപ്പെടുകയും, തുറന്നപ്പോള്‍ കാറിലുണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പ്പടെ ഉള്ളവരുടെ മേല്‍ വെള്ളം ഒഴിച്ചുവെന്നും ശരത് ആരോപിക്കുന്നു.
Discussion about this post