യുവാക്കളെയും കര്‍ഷകരെയും എല്ലാം മറന്ന് പതിപക്ഷം പ്രധാനമന്ത്രി കസേരയ്ക്ക് പിന്നാലെ ഓടുകയണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ പാര്‍ട്ടികള്‍ 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സഖ്യമുണ്ടാക്കുന്നതിനെ മോദി രൂക്ഷമായി വിമര്‍ശിച്ചു. കൂടുതല്‍ പാര്‍ട്ടികള്‍, കൂടുതല്‍ ചേറ്, അതില്‍’താമര’ വിരിയും എന്നും മോദി പറഞ്ഞു.ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരില്‍ കര്‍ഷക റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ യു പി സര്‍ക്കാരിന് കര്‍ഷകരെ സഹായിക്കാന്‍ താല്‍പര്യമില്ലായിരുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
ഡിസംബര്‍ ഒന്ന് മുതല്‍ കരിമ്പിന്‍ ജ്യൂസും മൊളാസ്സെസും എഥനോളും ഉല്‍പ്പാദിപ്പിക്കാന്‍ മില്ലുകള്‍ക്ക് അനുമതി നല്‍കും. ഉത്തര്‍പ്രദേശില്‍ നല്ലൊരു പങ്ക് കരിമ്പ് കര്‍ഷകരാണ്. സംസ്ഥാനത്ത് വലിയൊരു സഖ്യ പഞ്ചസാര മില്ലുകളുമുണ്ട്. കര്‍ഷകരിലെ വലിയൊരു വിഭാഗത്തിന്റെ ജീവിതമാര്‍ഗമാണ് കരിമ്പ് കൃഷി.
നേരത്തെ കര്‍ഷകരോടൊപ്പമുളള സമയങ്ങള്‍ താനെപ്പോഴും ഇഷ്ടപ്പെടുന്നുവെന്ന് പ്രധാനമന്ത്രി രാവിലെ ട്വീറ്റ് ചെയ്തിരുന്നു. അവരുടെ കഠിനധ്വാനം കാരണമാണ് ഇന്ത്യ നേട്ടങ്ങള്‍ കൈവരിച്ചത. എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ഒരു മാസത്തിനുളളില്‍ ഉത്തര്‍പ്രദേശിലേയ്ക്കുളള മൂന്നാമത്തെ സന്ദര്‍ശനമാണ് പ്രധാനമന്ത്രി നടത്തുന്നത്. അസംഗഡ്, സന്ത് കബീര്‍ നഗര്‍, മിര്‍സാപൂര്‍, വാരണാസി എന്നിവിടങ്ങളിലാണ് ഇതിന് മുമ്പ് അദ്ദേഹം സന്ദര്‍ശനം നടത്തി.
Discussion about this post