കോഴിക്കോട്: കെ. ഹരീഷിന്റെ വിവാദ നോവല്‍ മീശയിലെ പരാമര്‍ശങ്ങള്‍ സ്ത്രീകളെ അവഹേളിക്കുന്നതെന്ന് മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി ചന്ദ്രന്. അമ്പലത്തില്‍ പോകുന്ന തന്റെ ഭാര്യയും മകളുമടക്കമുള്ള സ്ത്രീസമൂഹത്തെ അപമാനിക്കുന്നതാണെന്നാണ് നോവലിലെ പരാമര്‍ശങ്ങളെന്ന് പി.വി ചന്ദ്രന് തന്നോട് പറഞ്ഞുവെന്ന് മാധ്യമപ്രവര്‍ത്തകനായ രാജീവ് രാമചന്ദ്രനാണ് ഫേസ്ബുക്ക് പോസ്റ്റു ചെയ്തത്.
മാതൃഭൂമിക്കെതിരെ ഉയരുന്ന ജനവികാരത്തില്‍ കഴമ്പുണ്ടെന്നും അത് കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും മാനേജിംഗ് എഡിറ്റര്‍ തന്നോടു പറഞ്ഞെന്നും രാജീവിന്റെ കുറിപ്പിലുണ്ട്. എഴുത്തില്‍ തിരുത്തലാവശ്യപ്പെട്ടുകൊണ്ട് എഴുത്തുകാരനോട് സംസാരിക്കാന്‍ അഴ്ചപ്പതിപ്പിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എഡിറ്ററോട് പി.വി. ചന്ദ്രന് നിര്‍ദ്ദേശിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം അത് ചെയ്തിരുന്നോയെന്ന് അറിവില്ലെന്നുമാണ് വെളിപ്പെടുത്തല്‍.
രാജീവ് രാമചന്ദ്രന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
മീശയിലെ പരാമര്‍ശങ്ങള്‍ അമ്പലത്തില്‍ പോകുന്ന തന്റെ ഭാര്യയും മകളുമടക്കമുള്ള സ്ത്രീ സമൂഹത്തെ അപമാനിക്കുന്നത് തന്നെയാണെന്നാണ് മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദ്രന്റെ വ്യക്തിപരമായ അഭിപ്രായം.
എഴുത്തില്‍ തിരുത്തല്‍ വേണമെന്ന് എഴുത്തുകാരനോട് Request ചെയ്യാന്‍ ആഴ്ചപ്പതിപ്പിന്റെ ചുമതലക്കാരനായ അസിസ്റ്റന്റ് എഡിറ്ററെ ചുമതലപ്പെടുത്തിയിരുന്നതായും
അദ്ദേഹം പറയുന്നു. (അദ്ദേഹം ചുമതല നിര്‍വഹിച്ചോ എന്ന് എം ഇക്ക് അറിയില്ല)
മാതൃഭൂമിക്കെതിരെ ഉയരുന്ന ജനവികാരത്തില്‍ കഴമ്പുണ്ടെന്നും അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നുമാണ് മാനേജിംഗ് എഡിറ്റര്‍ എന്നോട് പറഞ്ഞത്.
Discussion about this post