കൊച്ചി : പ്രതിഷേധത്തെ തുടര്‍ന്ന് പ്രസിദ്ധീകരണം നിര്‍ത്തിയ എസ് ഹരീഷിന്റെ ‘മീശ’ നോവല്‍ തുടര്‍ന്ന് പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് സമകാലിക മലയാളം വാരിക. എഴുത്തുകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യം ഭീഷണികൊണ്ട് അടിച്ചമര്‍ത്താനാകില്ലെന്ന് സമകാലിക മലയാളം വാരിക, പത്രാധിപ സമിതി അഭിപ്രായപ്പെട്ടു. എസ് ഹരീഷിന് സമകാലിക മലയാളം വാരികയുടെ പൂര്‍ണപിന്തുണ അറിയിക്കുന്നതായും പത്രാധിപ സമിതി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
മാതൃഭൂമി അഴ്ചപ്പതിപ്പില്‍ ഈയിടെയാണ് നോവല്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത്. നോവലിലെ ചില പരാമര്‍ശത്തിനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ക്ഷേത്രദര്‍ശനത്തിന് പോകുന്ന സ്ത്രീകളെ അപഹസിക്കുന്ന തരത്തിലുള്ള നോവലിലെ പരാമര്‍ശങ്ങളാണ് വിവാദമായത്.
Discussion about this post