എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ പിന്‍വലിച്ചത് കേരളത്തിന് നാണക്കേടാണെന്ന അഭിപ്രായത്തോട് യോജിക്കുന്നില്ലെന്ന് മലയാളത്തിലെ ഒരു പ്രമുഖ പത്രം നടത്തിയ പോള്‍. കേരള കൗമുദി നടത്തിയ ഫേസ്ബുക്ക് പോളില്‍ 85 ശതമാനം പേരും മീശ പിന്‍വലിച്ചതിനോട് യോജിക്കുന്ന നിലപാട് എടുത്തു. 15 ശതമാനം പേര് മാത്രമാണ് നോവല്‍ പിന്‍വലിച്ചത് നാണക്കേടായെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയോട് യോജിപ്പ് അറിയിച്ചത്.
എഴുത്തുകാരന് എസ്.ഹരീഷിന്റെ ‘മീശ’ എന്ന നോവല്‍ സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് പിന്‍വലിച്ചത് കേരളത്തിന് നാണക്കേടാണെന്ന ചെന്നിത്തലയുടെ വാക്കുകളോട് യോജിക്കുന്നുണ്ടോ ?-എന്നായിരുന്നു ഫേസ്ബുക്ക് പോളിലൂടെ കേരള കൗമുദി ഉയര്‍ത്തിയ ചോദ്യം. പതിനായിരത്തിനടുത്ത് വായനക്കാരാണ് പോളില്‍ പങ്കെടുത്തത്.
ഹരീഷിനെ പിന്തുണച്ച് രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം നേതാവ് എംഎ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നത്. ബ്രാഹ്മണസഭ, ഹിന്ദു ഐക്യവേദി , മഹിളാ മോര്‍ച്ച തുടങ്ങിയ സംഘടനകള്‍ നോവല്‍ പ്രസിദ്ധീകരിച്ച ‘മാതൃഭൂമി’യ്ക്കെതിരെ രംഗത്തെത്തിയിരുന്നു
Discussion about this post