കോട്ടയം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന് കോട്ടയത്തെ എന്‍എസ്എസ് ഹോമിയോ മെഡിക്കല്‍ കോളേജ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ക്രമക്കേടില്‍ ജി സുകുമാരന്‍നായര്‍ക്ക് പങ്കില്ലെന്നാണ് വിജിലന്‍സ റിപ്പോര്‍ട്ടിലുള്ളത്. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
അതേസമയം, റീഡര്‍ തസ്തികയിലേക്ക് നടന്ന രണ്ട് നിയമനങ്ങളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതായി കണ്ടെത്തി.കമ്മ്യൂണിറ്റി മെഡിസിന് വിഭാഗത്തിലും പാതോളജി വിഭാഗത്തിലുമാണ് ക്രമക്കേട് കണ്ടെത്തിയത്. ഒഴിവ് വന്ന രണ്ട് റീഡര്‍ തസ്തികയിലേക്ക് നടന്ന നിയമനത്തില്‍ ഡോ.വിനോദ് കുമാര്‍, ഡോ.ശ്രീദേവി എന്നിവരാണ് ക്രമക്കേട് നടത്തിയത്. പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇവര്‍ വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. സംഭവത്തില്‍ ഗൂഢാലോചന അടക്കമുള്ള കേസുകള്‍ ചുമത്താമെന്നു കാണിച്ച് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആര്‍വിഎസ് ഹോമിയോ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ റൂസഫും ഇതിന് കൂട്ടുനിന്നതായിട്ടാണ് കണ്ടെത്തല്‍. കുറ്റം ചെയ്തവര്‍ക്കെതിരെ ഗൂഢാലോചന അടക്കമുള്ള വകുപ്പുകളില്‍ പൊലീസ് അന്വേഷണത്തിനും വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കോട്ടയം വിജിലന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Discussion about this post