ശബരിമല സ്ത്രി പ്രവേശനത്തിനെതിരെ ജെല്ലിക്കെട്ട് മാതൃകയില്‍ സമരത്തിന് വഴിയൊരുങ്ങുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പ്രയാര്‍ ഗോപാല കൃഷ്ണനാണ് വിവിധ ഹിന്ദു സംഘടനകളെ യോജിപ്പിച്ച് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നത്.
ആറ് ഹിന്ദുമതസംഘടനകളുടെ നേതൃത്വത്തിലായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക.
ശബരിമലയില്‍ ഏല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിച്ച് ആചാരത്തെ ലംഘിക്കാന്‍ സമ്മതിക്കില്ലെന്നാണ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ നിലപാട്. സമാനമായ നിലപാടുള്ള സംഘടനകളുമായി ചേര്‍ന്ന് വലിയ പ്രക്ഷോഭം നടത്തുകയാണ് ലക്ഷ്യം. ശബരിമലയിലെ സ്ത്രി പ്രവേശനവിഷയത്തില്‍ സുപ്രിം കോടതിയില്‍ വാദം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്ന ആചാരലംഘനമാകുമെന്ന നിലപാട് ഇന്ന് പന്തളം കൊട്ടാരാവും, തന്ത്രി കുടുംബവും അറിയിച്ചു. എന്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘടനകളും ഇതേ നിലപാടാണ് കോടതിയെ അറിയിച്ചത്. ദേവസ്വം ബോര്‍ഡും ആചാരലംഘനം അനുവദിക്കരുത് എന്ന വാദമാണ് സുപ്രിം കോടതിയില്‍ ഉയര്‍ത്തിയത്.
അതേസമയം അത്തരം നിയന്ത്രണങ്ങള്‍ സ്ത്രി വിരുദ്ധമാണെന്നും, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
Discussion about this post