പ്രവാസി ഭര്‍ത്താക്കന്മാരുടെ ഭാര്യമാരെ സഹായിക്കുന്നതിനായി വെബ് പോര്‍ട്ടലുമായി വിദേശമന്ത്രാലയം. വിവാഹശേഷം ഭാര്യമാരെ ഉപേക്ഷിക്കുന്നവര്‍, ചികിത്സക്ക് പണം നല്‍കാത്തവര്‍, ചെലവിന് നല്‍കാതെയും വീട്ടുകാരുമായി ബന്ധപ്പെടാതിരിക്കുകയും ചെയ്യുന്നവര്‍ തുടങ്ങിയവക്കെതിരെ വാറണ്ട്, സമന്‍സ് എന്നിവ അയക്കുന്നതിനുള്ള വെബ്‌സൈറ്റാണ് വിദേശകാര്യമന്ത്രാലയം വികസിപ്പിക്കുന്നത്. വാറണ്ടിനോ സമയന്‍സിനോ മറുപടി നല്‍കാതിരിക്കുന്നവരെ കുറ്റവാളിയാക്കി കണക്കാക്കി അവരുടെ സ്വത്ത് കണ്ടെത്തുന്നതിനുള്ള നടപടിയെടുക്കാന്‍ ആലോചനയിലുണ്ടെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.
ഭര്‍ത്താവിനെതിരെ സമന്‍സോ വാറണ്ടോ അയക്കാന്‍ ജില്ലാ മജിസട്രേറ്റിന് അധികാരം നല്‍ക്ും. ഇത് ഭര്‍ത്താവ് കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ മാത്രമായിരിക്കും. നിയമമന്ത്രാലയവും വനിതാ ശിശുക്ഷേമമന്ത്രാലയവും വെബ്‌പോര്‍ട്ടലുമായി മുന്നോട്ടുപോകാനുള്ള നടപടിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്.
2015 ജനുവരി മുതല്‍ 2017 നവംബര്‍ വരെ പ്രവാസി ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ ഇന്ത്യന്‍ സ്ത്രീകളില്‍ നിന്നും ലഭിച്ചത് 3368 പരാതികളാണ്. സ്ത്രീധനം, ചികില്‍സക്കുള്ള പണം നല്‍കാതിരിക്കുക, ചെലവുകള്‍ വഹിക്കാതിരിക്കുക തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ടാണ് പരാതികള്‍ കൂടുതലും.
ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുളള നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനെപ്പറ്റി അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ചചെയ്യുമെന്നും സുഷമാ സ്വരാജ് അറിയിച്ചു.
Discussion about this post