ശാരീരിക ആസ്വാസ്ഥ്യം മൂലം ചികിത്സയില്‍ കഴിയുന്ന ദ്രാവിഡ മുന്നേട്ര കഴകം അധ്യക്ഷനായ എം.കരുണാനിധിയെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സന്ദര്‍ശിച്ചു. കാവേരി ആശുപത്രിയിലാണ് കരുണാനിധി ഉള്ളത്. മൂത്രബാധയെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെങ്കയ്യ നായിഡു ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്ചയും നടത്തി.
അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്താമുക്കുന്നു. കരുണാനിധി തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുമെന്ന് കാവേരി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post