കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നീക്കം നടത്തിയത് മൂലം പ്രതിപക്ഷത്തിന്റെ പൊള്ളത്തരങ്ങള്‍ കൊണ്ഗ്രസ് തുറന്ന് കാണിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതികപക്ഷത്തിന്റേത് അപക്വവും പരസ്പരണ ധാരണയില്ലാത്തതുമായ രാഷ്ട്രീയമാണെന്ന് ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്തപ്പോഴോ, രാജ്യത്ത് സമാധാനമില്ലാത്തപ്പോഴോ ആണ് അവിശ്വാസ പ്രമേയം കൊണ്ടുവരാറുള്ളതെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയുള്ള പ്രശ്നങ്ങള്‍ ഇല്ലാതിരുന്നിട്ടും പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, സുഷമാ സ്വരാജ്, അനന്ത് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.
മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം 126ന് എതിരെ 326 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. 451 എം.പിമാര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നു.
Discussion about this post