ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നുവെന്ന് വിമര്‍ശനം ഉയര്‍ന്ന നോവല്‍’ മീശ നിരോധിക്കണെന്ന ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കും.കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
പുസ്തകം നിരോധിക്കണമെന്നാണോ ആവശ്യമെന്ന് കോടതി ചോദിച്ചു. നിരോധിക്കണമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് നാളെ ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന ബഞ്ച് അറിയിക്കുകയായിരുന്നു.
പുസ്തകം ഉടന്‍ പുറത്തിറങ്ങുമെന്നും അത് തടയണമെന്നുമായിരുന്നു ഹിന്ദു-വിശ്വാസിയായ രാധാകൃഷ്ണന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. പ്രസിദ്ധീകരിച്ച ഭാഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും ഹാജരാക്കിയിരുന്നു.
Discussion about this post