ചെന്നൈ: സേലം-ചെന്നൈ എട്ടുവരിപ്പാത നിര്‍മ്മാണത്തിനെതിരെ പ്രതിഷേധവുമായി സിപിഎം. പാതക്കായി ജനങ്ങളെ കുടിയൊഴിപ്പിക്കുകയും കൃഷിയിടങ്ങളും വനഭൂമിയും നശിപ്പിക്കുകയും ചെയ്യുന്നതിനെതിരെയാണ് സി.പി.ഐ.എം രംഗത്തെത്തിയത്.
കര്‍ഷകരെ അണിനിരത്തി സി.പി.എം സംഘടിപ്പിച്ച കാല്‍നടജാഥ പൊലീസ് തടഞ്ഞു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും ജാഥാ ക്യാപ്റ്റനുമായ കെ.ബാലകൃഷ്ണന്, പൊളിറ്റ് ബ്യൂറോ അംഗം ജി.രാമകൃഷ്ണന്, കേന്ദ്ര കമ്മിറ്റി അംഗം യു.വാസുകി ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാവിലെ തിരുവണ്ണാമലയില്‍ ഉദ്ഘാടനം കഴിഞ്ഞ് യാത്ര തുടങ്ങിയപ്പോള്‍ത്തന്നെ ജാഥയില്‍ പങ്കെടുത്തവരെ മുഴുവന്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരെ സമീപത്തുള്ള കല്യാണമണ്ഡപത്തിലാണ് പാര്‍പ്പിച്ചിട്ടുള്ളത്.
.@tncpim Comrades stand strong with people of Tamil Nadu in fighting against the inhuman land acquisition without adequate compensation. 1000s of people lost their shelter and are taking to the streets. Police stops 120 km long march led by @cpimspeak. Leaders arrested. pic.twitter.com/6woaGvJE21
— CPI (M) (@cpimspeak) August 2, 2018
തിരുവണ്ണാമലയില്‍നിന്ന് സേലം വരെ 170 കിലോമീറ്റര്‍ കര്‍ഷകരെ പങ്കെടുപ്പിച്ച് നടത്താനിരുന്ന കാല്‍നടജാഥയാണ് പൊലീസ് തടഞ്ഞത്. ജാഥയില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിവീശുകയും ചെയ്തു. കസ്റ്റഡിയില്‍നിന്ന് വിട്ടാല്‍ ഉടന്‍തന്നെ ജാഥയുമായി മുന്നോട്ടുപോകുമെന്നും പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും കെ.ബാലകൃഷ്ണന് അറിയിച്ചു.
https://www.facebook.com/TNCPIM/videos/1027117147443622/
Discussion about this post