ന്യൂഡൽഹി: കോൺഗ്രസുമായുള്ള ആം ആദ്മി പാർട്ടിയുടെ ബന്ധം ശാശ്വതമല്ലെന്ന് മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തിരഞ്ഞെടുപ്പിന് വേണ്ടി താൽക്കാലികമായി ഉണ്ടാക്കിയ ഒരു ബന്ധമാണിത്. ബിജെപിയെ തോൽപ്പിക്കുകയാണ് ലക്ഷ്യമെന്നും കെജ്രിവാൾ പറഞ്ഞു. ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കെ്രജിവാളിന്റെ പ്രസ്താവന.
‘കോൺഗ്രസുമായുള്ള ആം ആദ്മി പാർട്ടിയുടെ ബന്ധം ശാശ്വതമല്ല. ബിജെപിെയ തോൽപ്പിച്ച് ഈ തിരഞ്ഞെടുപ്പിൽ വിജയിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഡൽഹിയിൽ എഎപിയും കോൺഗ്രസും സഖ്യത്തിലാണെങ്കിലും പഞ്ചാബിൽ പാർട്ടികൾ തമ്മിൽ മത്സരിക്കുകയാണ്. ബിജെപിെയ തോൽപ്പിക്കാൻ ഒരു സഖ്യം വേണമെന്ന് എപ്പോൾ തോന്നിയാലും കോൺഗ്രസും എഎപിയും ഒന്നിക്കും. ജൂൺ നാലിന് അത്ഭുതം സംഭവിക്കും. ഇന്ത്യ സഖ്യം വിജയിക്കും’- കെജ്രിവാൾ പറഞ്ഞു.
ഒരിക്കലും മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കില്ലെന്നും കെജ്രിവാൾ വ്യക്തമാക്കി. താൻ ജയിലിൽ പോകുന്നത് ഒരു വിഷയമല്ല. അവർ തന്നെ ജയിലിൽ പറഞ്ഞുവിടട്ടെ. എത്രകാലം തടവിലിട്ടാലും താൻ ഭയപ്പെടില്ല. മുഖ്യമന്ത്രി സ്ഥാനം ഒരിക്കലും ഒഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post