ഇസ്ലാമാബാദ് : ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും തോൽക്കണം എന്നാണ് പാകിസ്താന്റെ ആഗ്രഹമെന്ന് മുൻ പാക് മന്ത്രി. മുൻ പാകിസ്താൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി ആയ ഫവാദ് ചൗധരി ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇൻഡി സഖ്യം ഇന്ത്യയിൽ അധികാരത്തിൽ വരണമെന്നാണ് പാകിസ്താൻ ആഗ്രഹിക്കുന്നത് എന്നും ഫവാദ് ചൗധരി വ്യക്തമാക്കി.
“ഇന്ത്യയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മോദി പരാജയപ്പെടുക എന്നത് വളരെ പ്രധാനമാണ്. നരേന്ദ്രമോദി തോൽക്കണമെന്ന് ഓരോ പാകിസ്താനിയും ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ബി.ജെ.പി-ആർ.എസ്.എസ് സഖ്യം പാകിസ്‌താനെതിരായി ആണ് പ്രവർത്തിക്കുന്നത്. അവർ മുസ്ലീങ്ങൾക്കും എതിരായി പ്രവർത്തിക്കുന്നു. അതിനാൽ ഇൻഡി സഖ്യം അധികാരത്തിൽ വരണമെന്നാണ് പാകിസ്താൻ ആഗ്രഹിക്കുന്നത്” എന്നും ഫവാദ് ചൗധരി വ്യക്തമാക്കി.
നേരത്തെ രാഹുൽഗാന്ധിയുടെ പ്രസംഗങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ട് പിന്തുണച്ച വ്യക്തിയാണ് മുൻ പാക് മന്ത്രി ഫവാദ് ചൗധരി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും അദ്ദേഹം പലപ്പോഴും പിന്തുണച്ചുകൊണ്ട് സംസാരിച്ചിട്ടുണ്ട്. അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതിയിൽ നിന്നും ജാമ്യം ലഭിച്ച സമയത്തും നരേന്ദ്രമോദിക്ക് ഏറ്റ വലിയ തോൽവി എന്ന് ഫവാദ് ചൗധരി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചിരുന്നു.
Discussion about this post