തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി വധിച്ച സൈനികന് വേണ്ടി പ്രതികാരം ചെയ്യാന്‍ സൗദിയിലെ മികച്ച ജോലിയും വരുമാനവും ഉപേക്ഷിച്ച് നാട്ടിലെത്തിയത് 50ഓളം പേര്. ഇവര്‍ മരിച്ചുപോയ സൈനികന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. ഇവര്‍ ഇനി പോലീസിലും സൈന്യത്തിലും ജോലി നേടി തന്റെ പ്രിയപ്പെട്ടവന്റെ മരണത്തിന് പകരം ചോദിയ്ക്കുമെന്ന് വ്യക്തമാക്കി.
ജൂണ്‍ 14ന് പുല്‍വാമയില്‍ വെച്ചായിരുന്നു തീവ്രവാദികള്‍ ഔറംഗസേബെന്ന സൈനികനെ തട്ടിക്കൊണ്ടു പോയി കൊല ചെയ്തത്. ഔറംഗസേബ് ഈദ് ആഘോഷത്തിനായി വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു. കശ്മീര്‍ റൈഫിള്‍ ബറ്റാലിയന് സൈനികനായിരുന്നു ഔറംഗസേബ്. ഔറംഗസേബിന്റെ മരണവാര്‍ത്തയറിഞ്ഞയുടന്‍ ഇവര്‍ ഒന്നിച്ചു ജോലി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയിരുന്നു. അവര്‍ ഔറംഗസേബിന്റെ വീട്ടില്‍ എത്തുകയും ഔറംഗസേബിനായി പ്രാര്‍ഥന നടത്തുകയും ചെയ്തു.
Discussion about this post