പാക്കിസ്ഥാന് പ്രധാനമന്ത്രിയായി അധികാരമേറുന്നതിന് മുമ്പ് തന്നെ പാക്കിസ്ഥാന്റെ അഴിമതി വിരുദ്ധ കമ്മിറ്റി ഇമ്രാന് ഖാന് സമന്‍സ് അയച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ ദുരുപയോഗം ചെയ്തതിനാണ് ഇമ്രാന് ഖാന് സമന്‍സ് ലഭിച്ചത്. 72 മണിക്കൂറില്‍ കൂടുതല്‍ ഇമ്രാന് ഖാന് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉയോഗിച്ചുവെന്നും ഇത് മൂലം 21 കോടി രൂപയിലധികം നഷ്ടം ഖൈബര്‍ പഖ്തുന്ഖ്വാ ഖജനാവിന് സംഭവിച്ചുവെന്നുമാണ് ഇമ്രാനെതിരെയുള്ള ആരോപണം. നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് (എന്‍.എ.ബി.) ഇമ്രാന് ഖാന് സമന്‍സ് നല്‍കിയത്.
ഓഗസ്റ്റ് ഏഴിനാണ് ഇമ്രാനോട് ഹാജരാകാന്‍ പറഞ്ഞിട്ടുള്ളത്. ഇതിന് മുമ്പ് ജൂലൈ 18ന് ഹാജരാകാന്‍ പറഞ്ഞിരുന്നെങ്കിലും തിരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ മൂലം ഇമ്രാന് ഹാജരായില്ല.
Discussion about this post