ഐ.എസ് ഭീകരര്‍ തങ്ങളുടെ മേല്‍ അഴിച്ചുവിട്ട ക്രൂരമായ പീഡനകൃതങ്ങള് ട്വിറ്ററിലൂടെ പങ്കുവെക്കുകയാണ് യസീദി സ്ത്രീകള്‍. നാല് കൊല്ലം മുമ്പാണ് വടക്കന്‍ ഇറാക്കിലെ സിഞ്ചാര്‍ എന്ന പട്ടണം ഐ.എസ് ഭീകരര്‍ കൈയ്യടക്കിയത്. ഐ.എസ് നടത്തിയത് വംശഹത്യയും പീഡനങ്ങളുമാണെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു. 3000 യസീദി സ്ത്രീകളും കുട്ടികളും ഇപ്പോഴും ഐ.എസിന്റെ പക്കലാണ്.
സാത്താനെ ആരാധിക്കുന്നവര്‍ എന്ന പേരിലാണ് ഐ.എസ് ഭീകരര്‍ യസീദികളെ വേട്ടയാടിയത്. പുരുഷന്മാരെയും മുതിര്‍ന്ന സ്ത്രീകളെയും അവര്‍ കൊലപ്പെടുത്തുകയാണുണ്ടായത്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വരെ ഐ.എസ് ഭീകരര്‍ ചൂഷണം ചെയ്തുവെന്നാണ് ട്വിറ്ററിലൂടെയുള്ള വെളിപ്പെടുത്തല്‍ 13 വയസ്സുള്ള ഒരു യസീദി പെണ്‍കുട്ടിയെ ഐ.എസ് ഭീകരര്‍ 11 മാസം വരെ ഐ.എസിന്റെ തടവിലായിരുന്നവെന്നും പെണ്‍കുട്ടിയെക്കൊണ്ട് അവര്‍ വീട്ടുജോലി ചെയ്യിച്ചുവെന്നും പറയുന്നു.
“അയാള്‍ എന്നെ എല്ലാ ദിവസവും ബലാത്സംഗം ചെയ്തു. ഞാന്‍ വഴങ്ങിയില്ലെങ്കില്‍ അയാള്‍ അയാളുടെ നാലഞ്ച് സുഹൃത്തുക്കളെ കൊണ്ടുവന്ന് കൂട്ടബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. വേറെ വഴിയുണ്ടായിരുന്നില്ല. എനിക്ക് മരിക്കാനായിരുന്നു തോന്നിയത്,” ഭീകരരുടെ ക്രൂരത ഒരു സ്ത്രീ വെളിപ്പെടുത്തിയത് ഇങ്ങനെയായിരുന്നു.
“ആ ഭീകരന് അയാളുടെ പ്രാര്‍ത്ഥനാ പായയുടെ അറ്റത്ത് എന്നെ കെട്ടിയിടുമായിരുന്നു. പ്രാര്‍ത്ഥനയ്ക്ക് ശേഷം എന്റെ കെട്ടുകള്‍ അഴിച്ച് എന്നെ ബലാത്സംഗം ചെയ്യുമായിരുന്നു,” 12 വയസ്സുള്ള ഒരു ബാലിക തന്റെ അനുഭവം ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ.
https://twitter.com/Ezidi2/status/1024052267320856577
റക്കയിലും, സിറിയയിലും, മൊസുളിലും, ഇറാഖിലും, യസീദി പെണ്‍കുട്ടികളെ വില്‍ക്കാനുള്ള മാര്‍ക്കറ്റുകള്‍ ഉണ്ടെന്ന് ഇവര്‍ പറയുന്നു. ഇവിടെ 8 വയസ്സു മുതലുള്ള പെണ്‍കുട്ടികളെ വിറ്റിരുന്നുവെന്നും പറയുന്നു.
https://twitter.com/Haji05390183/status/1023184254513991681
Discussion about this post