വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളികളും മാന്യത അര്‍ഹിക്കുന്നുണ്ടെന്നും അതിനാല്‍ വധശിക്ഷ രഹസ്യമായും തിടുക്കത്തിലും നടപ്പാക്കാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി. നിയമപരമായ സഹായങ്ങള്‍ നേടാനും കുടുംബത്തെ കാണാനും അനുവദിക്കാതെ വധശിക്ഷ നടപ്പാക്കുന്നതിനെതിരെയാണ് കോടതിയുടെ പരാമര്‍ശം. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം വധശിക്ഷയ്ക്കു വിധിക്കപ്പെട്ടതു കൊണ്ടു മാത്രം ഒരാളുടെ ജീവിക്കാനുള്ള അവകാശം അവസാനിക്കുന്നില്ല എന്ന് ജസ്റ്റിസ് എകെ സിക്രി, യുയു ലളിത് എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു.
2008ല്‍ ഉത്തര്‍പ്രദേശില്‍ പത്തുമാസം പ്രായമുള്ള കുഞ്ഞ് അടക്കം ഒരുകുടുംബത്തിലെ ഒമ്പതുപേരെ കൊലപ്പെടുത്തിയ കേസില്‍ ഷബ്‌നം, കാമുകന്‍ സലിം എന്നിവരുടെ വധശിക്ഷ നടപ്പാക്കാനുള്ള സെഷന്‍സ് കോടതിയുടെ വാറന്റ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ 2013ല്‍ തീഹാര്‍ ജയിലില്‍ വച്ച് കുടുംബത്തെ അറിയിക്കാതെ തൂക്കിലേറ്റിയതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരടക്കം രംഗത്തെത്തിയിരുന്നു. ഈ പശഅചാത്തലത്തില്‍ സുപ്രീം കോടതിയുടെ പുതിയ നിരീക്ഷണങ്ങള്‍ക്ക് പ്രാധാന്യം ഏറെയാണ്.
Discussion about this post