കൊച്ചി: മാതൃഭൂമിയുടെ വരിക്കാര്‍ കൂട്ടത്തോടെ ബഹിഷ്‌ക്കരണം നടത്തുന്നത് വെട്ടിലാക്കിയത് പത്ര വിതരണ ഏജന്റുമാരെയെന്ന് പരാതി. വരിക്കാര്‍ കുറഞ്ഞ വിവരം അധികൃതരെ അറിയിച്ചിട്ടു പത്രത്തിന്റെ എണ്ണത്തില്‍ കുറവ് വരുത്താതെ ഏജന്റുമാര്‍ക്ക് അയച്ചു കൊടുക്കുകയാണ് മാതൃഭൂമിയെന്നാണ് ആരോപണം. ഇതോടെ വിതരണം ചെയ്യാതെ നൂറ് കണക്കിന് പത്രമാണ് വിതരണക്കാരുടെ കൈവശം ദിനം പ്രത ബാക്കി വരുന്നത്.
നിരവധി പേര്‍ കഴിഞ്ഞ മാസം ത്‌നനെ ഈ മാസം ഒന്നു മുതല്‍ മാതൃഭൂമി വീട്ടില്‍ ഇടേണ്ടതില്ല എന്ന് വിതരണക്കാരെ അറിയിച്ചിരുന്നു. ഏജന്റുമാരില്‍ മിക്കവരും ഇക്കാര്യം സര്‍ക്കുലേഷന്‍ വിഭാഗത്തെ അറിയിച്ചു. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെ മുന്‍പ് വിതരണത്തിനെത്തിച്ചിരുന്ന അത്രയും എണ്ണം ഇപ്പോഴും അയച്ചു നല്‍കുകയാണ്.
മാതൃഭൂമിയുടെ ഈ നഷ്ടം ഏജന്റുമാരുടെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കമാണോ എന്ന് സംശയമുണ്ടെന്ന് ചില ഏജന്റുമാര്‍ രഹസ്യമായി പറയുന്നു. എന്തായായാലും വില്‍ക്കാതെ കെട്ടി കിടക്കുന്ന പത്രത്തിന്റെ പണം നല്‍കാനാവില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇതൊഴിവാക്കിയുള്ള ബില്ലായിരിക്കും നല്‍കു. അടുത്ത മാസത്തോടെ ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് ചില ഏജന്റുമാര്‍ പത്രം അധികൃതരെ അറിയിച്ചിട്ടുണ്ട്.
ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്റെ കണക്കെടുപ്പില്‍ പത്രങ്ങളുടെ കോപ്പി പെരുപ്പിച്ച് കാണിക്കാന്‍ കൂടുതല്‍ കോപ്പികള്‍ അയച്ചു തരുന്ന രീതിയുണ്ട്. അടുത്ത മാസത്തെ ബില്ലില്‍ അത് അഡ്ജസ്റ്റ് ചെയ്ത് തരാറാണ് പതിവ്. ഇക്കാര്യത്തിലും അതുണ്ടാവുമെന്ന് ഒരു പത്രം ഏജന്റ് ബ്രേവ് ഇന്ത്യ ന്യൂസിനോട് പ്രതികരിച്ചു.
കാര്യമായ തോതില്‍ മാതൃഭൂമി വരിക്കാര്‍ പത്രം ഒഴിവാക്കിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. വിവിധ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ മാതൃഭൂമി പത്രത്തിന്റെ ആകെ കോപ്പികളുടെ എണ്ണത്തില്‍ ഒരു ലക്ഷത്തിലേറെ കോപ്പികളുടെ ഇടിവ് നേരിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍.പുറത്തു വരുന്നുണ്ട’മീശ’ വിവാദത്തിന്റെ പേരില്‍ എന്‍ എസ് എസും, ഹിന്ദു ഐക്യവേദി, ബ്രാഹ്മണ്‍ ഫെഡറേഷന്‍, വിവിധ ക്ഷേത്രങ്ങള്‍, ഹിന്ദു സ്ഥാപനങ്ങള്‍ എന്നിവ മാതൃഭൂമി ബഹിഷ്‌കരണ0 പരസ്യമായി ആഹ്വാനം ചെയ്തിരുന്നു.ഇവര്‍ക്കൊപ്പം ഒപ്പം സിനിമാ താരങ്ങളും കത്തോലിക്കാ സഭയും ഓര്‍ത്തഡോക്‌സ് സഭയും കൂടി പിന്തുണയുമായി രംഗത്തിറങ്ങിയതോടെ ബഹിഷ്‌കരണ നീക്കം വന്‍ വിജയമായി മാറിയതാണ് അവകാശവാദം
എസ് ഹരീഷിന്റെ മീശ വിവാദമാണ് ബി ജെ പിയുടെയും എന്‍ എസ് എസിന്റെയും അപ്രീതിയ്ക്ക് കാരണമായതെങ്കില്‍ ദിലീപ്, അമ്മ വിഷയങ്ങളിലെ ചാനല്‍ ഇടപെടലുകളാണ് സിനിമ താരങ്ങളുടെ പ്രതിഷേധം വരുത്തിവച്ചത്. മാതൃഭൂമി വരുത്തിയിരുന്ന സിനിമാ താരങ്ങളൊക്കെ പത്രംനിര്‍ത്തിയെന്നാണ് പറയപ്പെടുന്നത് . ചാനല്‍ കാണുന്നതും അവര്‍ നിര്‍ത്തിയെന്ന് ചിലര്‍ പറഞ്ഞു . ഒന്നിലധികം പത്രങ്ങള്‍ വരുത്തുന്ന ക്രൈസ്തവ സ്ഥാപനങ്ങളില്‍ മാതൃഭൂമി വരിക്കാര്‍ ഏറെയുണ്ടായിരുന്നു. ഇത്തരം സ്ഥാപനങ്ങള്‍ മാതൃഭൂമി വരുത്തുന്നത് നിര്‍ത്തിയിട്ടുണ്ട്.
ഇതിനിടെ മാതൃഭൂമിയ്ക്ക് പരസ്യം നല്‍കില്ലെന്ന നിലപാടുമായ ഭീമ ജ്വല്ലേഴ്‌സ് പോലുള്ള സ്ഥാപനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. മാതൃഭൂമിയ്ക്ക് പരസ്യം നല്‍കേണ്ടതില്ലെന്ന് സിനിമ സംഘടനകളും നേരത്തെ തീരുമാനം എടുത്തിരുന്നു. ഇതോടെ വലിയ സാമ്പത്തീക നഷ്ടമാണ് മാതൃഭൂമിയ്ക്ക് പ്രതിഷേധം മൂലം ഉണ്ടാകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post