ഖലിസ്ഥാന്‍ അനുകൂല നീക്കമായ ‘റെഫറണ്ടം 2020’ന് പിന്നില്‍ പാക് ലെഫ്റ്റനന്റ് കേണലായ ഷാഹിദ് മെഹ്മൂദ് മാല്‍ഹിക്ക് പങ്കുണ്ടെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് വകുപ്പ്. കാനഡയിലും യൂറോപ്പിലും വേരുകളുള്ള ‘റെഫറണ്ടം 2020’നെപ്പറ്റിയുള്ള നിര്‍ണായക വിവരങ്ങള്‍ ഷാഹിദ് മെഹ്മൂദിന്റെ ലാപ്ടോപ്പില്‍ നിന്നും കണ്ടെത്തിയെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ഈ നീക്കത്തിന് പാക്കിസ്ഥാന് ഇന്റലിജന്‍സ് വിഭാഗമായ ഐ.എസ്.ഐക്കും പങ്കുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഖലിസ്ഥാന്‍ നീ്ക്കത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്നും സാമ്പ്രദായികമായ അവകാശങ്ങള്‍ മാത്രമാണ് അവര്‍ ആവശ്യപ്പെടുന്നതെന്നും സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘം അവകാശപ്പെട്ടു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പഞ്ചാബില്‍ കൊല്ലപ്പെട്ട വലതു പക്ഷ ഹിന്ദു നേതാക്കളുടെ വധം, 2015 ജൂലൈയിലെ ഗുര്‍ദാസ്പൂര്‍ ദിനനഗര്‍ നഗരത്തിലെ തീവ്രവാദി ആക്രമണം, 2016 ജനുവരിയിലെ പഠാന്‍കോട്ട് ആക്രമണം തുടങ്ങിയവയില്‍ ഷാഹിദ് മെഹ്മൂദ് മാല്‍ഹിക്ക് പങ്കുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. 1995, ഒക്ടോബര്‍ 13നാണ് ഷാഹിദ് മെഹ്മൂദ് ബാലോക്ക് റജിമെന്റിലെ 25ാം ബറ്റാലിയണിലൂടെ പട്ടാളത്തില്‍ ചേരുന്നത്. 2012 ഓഗസ്റ്റ് 10ന് ഇയാള്‍ക്ക് കേണല്‍ പദവി ലഭിച്ചിരുന്നു.
‘റെഫറണ്ടം 2020’ന് വേണ്ടി ഐ.എസ്.ഐ പ്രത്യേക ബജറ്റ് നീക്കിവെച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഈ നീക്കത്തിനെ ഐ.എസ്.ഐ ‘ഓപ്പറേഷന് എക്സ്പ്രസ്’ എന്നാണ് വിളിക്കുന്നത്. ജര്‍മ്മനിയിലുള്ള പല ഖലിസ്ഥാന്‍ അനുകൂലികളും ‘റെഫറണ്ടം 2020’ന്റെ ഭാഗമാണ്. ഇവരുടെ സഹായത്തിന് പുറമെ സമൂഹ മാധ്യമങ്ങളുപയോഗിച്ചും ഇവര്‍ ആള്‍ക്കാരെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് പറയപ്പെടുന്നു.
പഞ്ചാബിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തി ഒരു രാജ്യമാക്കാന്‍ വേണ്ടിയുള്ള നീക്കമാണ് ഖലിസ്ഥാന്‍ നീക്കം.
Discussion about this post