പാലക്കാട്: പ്രളയക്കെടുതി തുടങ്ങി ദിവസങ്ങളായിട്ടും മന്ത്രിയും എംപിയും ദുരിതബാധിതരെ കാണാന്‍ പോലും തയ്യാറായില്ലെന്നാരോപിച്ച് ദുരിതബാധിതരുടെ പ്രതിഷേധം. മന്ത്രി എ.കെ ബാലന്‍, പാലക്കാട് എംപി എംബി രാജേഷ് എന്നിവരുടെ കാറു തടഞ്ഞാണ് സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധം അറിയിച്ചത്.
കളക്ടറേറ്റിലെ അവലോകന യോഗത്തിന് ശേഷം ശങ്കുവാര്‍മേട്ടില്‍ ദുരിത ബാധിതരെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
പേരിന് ഒരു മണിക്കൂര്‍ മാത്രമായിരുന്നു മന്ത്രിയുടെ സന്ദര്‍ശനമെന്നും ആക്ഷേപവും ഉയര്‍ന്നു. അവലോകന യോഗത്തില്‍ മന്ത്രിയെടുത്ത തണുത്ത നിലപാടും നാട്ടുകാരെ ചൊടിപ്പിച്ചു. പ്രളയക്കെടുതി ദുരിതാശ്വാസത്തിന് കാര്യമായുള്ള പ്രഖ്യാപനങ്ങളൊന്നും മന്ത്രി നടത്തിയില്ലെന്നും തദ്ദേശവാസികള്‍ പറയുന്നു.
കാറു തടഞ്ഞ നാട്ടുകാര്‍ ആരും ഞങ്ങളെ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി പെട്ടു. പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ കാറിനകത്ത് തന്നെയിരുന്ന് എംബി രാജേഷ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഏറെ കഷ്ടപ്പെട്ടാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ മന്ത്രിയുടെ വാഹനം പ്രതിഷേധക്കാരില്‍ നിന്ന് രക്ഷപ്പെടുത്തിയത്. കനത്ത പോലിസ് സുരക്ഷയിലാണ് മന്ത്രി പിന്നീട് സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്.
ഒന്നും ചെയ്തു തന്നില്ലെങ്കിലും കുഴപ്പമില്ല, ഒന്ന് ക്യാമ്പിലേക്ക് വരാനുള്ള മര്യാദയെങ്കിലും കാണിക്കണമായിരുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ദുരിതാശ്വാസ ക്യാമ്പുകള്‍ സിപിഎം ഗുണ്ടായിസത്തിനുള്ള വേദിയായി മാറ്റിയെന്നും പരാതിയുണ്ട്.
Discussion about this post