തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി രൂപയുടെ ധനസഹായവുമായി വ്യവസായിയായ ബി.ആര്‍ ഷെട്ടി.
നേരത്തെ, പ്രവാസി വ്യവസായിയായ എം.എ.യൂസഫലി അഞ്ചുകോടി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. താരസംഘടനയായ അമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 10 ലക്ഷം രൂപ നല്‍കി. തമിഴകത്തെ സൂപ്പര്‍ താരങ്ങളായ സൂര്യയും സഹോദരന്‍ കാര്‍ത്തിയും 25 ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചു. നടന്‍ കമല്‍ഹാസനും 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു.പ്രളയദുരന്തം നേരിടുന്ന കേരളത്തെ സഹായിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു.
Discussion about this post