പാലക്കാട്: അന്തരിച്ച സ്പീക്കര്‍ ഓര്‍ക്കപ്പെടുക അദ്ദേഹത്തിന്റെ അവസാന കാലഘട്ടത്തിലുണ്ടായ പാളിച്ചകളുടെ കൂടെ പേരിലാവുമെന്ന് എംബി രാജേഷ് എംപി. ഒരു ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് സോമനാഥ് ചാറ്റര്‍ജി പാര്‍ലമെന്ററി വ്യതിയാനത്തിന് വഴങ്ങുക എന്ന ദൗര്‍ബല്യത്തിന് ഇരയായെന്ന എംബി രാജേഷിന്റെ ഓര്‍മ്മപ്പെടുത്തല്‍
സിപിഎമ്മിന് പാര്‍ലമെന്ററി വ്യതിയാനങ്ങളുടെ പേരില്‍ അദ്ദേഹത്തെ പുറത്താക്കേണ്ടി വന്നു. അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്കൊപ്പം അദ്ദേഹത്തിനുണ്ടായ പാളിച്ചകളെയും ദൗര്‍ബല്യങ്ങളെയും കുറിച്ച് കൂടി നമുക്ക് കാണാതിരിക്കാനാവില്ല. അദ്ദേഹം പാര്‌ലമെന്ററി ജനാധിപത്യത്തിന് നല്‍കിയ സംഭാവനകളുടെ പേരിലും ഒപ്പം അവസാനകാലഘട്ടത്തില്‍ ഉണ്ടായ പാളിച്ചകളുടെ പേരിലും കൂടിയായിരിക്കും ഓര്‍ക്കപ്പെടുകയെന്നും എംബി രാജേഷ് പ്രതികരിച്ചു.
അദ്ദേഹം പാര്‍ലമെന്റി വ്യതിയാനത്തിന് ഇരയായി. അതിനാല്‍ പാര്‍ട്ടിക്ക് നടപടി എടുക്കേണ്ടി വന്നുവെന്നും രാജേഷ് പറഞ്ഞു.
ആണവകരാര്‍ ഒപ്പിടുന്നതിനെതിരെ സിപിഎം എടുത്ത നിലപാടിനോട് പരസ്യ വിയോജിപ്പ് സോമനാഥ് ചാറ്റര്‍ജി രേഖപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് 2008ലാണ് സിപിഎം അദ്ദേഹത്തെ പുറത്താക്കിയത്.
Discussion about this post