വരാപ്പുഴ ശ്രീജിത്തിന്റെ പോലിസ് കസ്റ്റഡി കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈ കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. നിലവിലെ അന്വേഷണം തൃപ്തികരമെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ഹര്‍ജി തള്ളിയത്.
അന്വേഷണം കാര്യക്ഷമമെന്ന സര്‍ക്കാര്‍ വാദം ശരിവെച്ചു കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റായി അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് അപ്പീല്‍ തള്ളിയത്.പ്രത്യേക അന്വേഷണ സംഘം പര്യാപ്തമെന്നും ,ലഭ്യമായ രേഖകളില്‍ നിന്നും പോലീസ് അന്വേഷ്ണം തൃപ്തികരമെന്നും കോടതി ചൂണ്ടിക്കാട്ടി.
സിബിഐ അന്വേഷണത്തിന് സന്നദ്ധമാണെന്ന് സിബിഐ ഇന്നും കോടതിയെ അറിയിച്ചു. എന്നാല്‍ സിബിഐ സൂപ്പര്‍ പോലിസ് ചമയുകയാണോ എന്നായിരുന്നു ഡിവിഷന്‍ ബഞ്ചിന്റെ വിമര്‍ശനം.
കഴിഞ്ഞ ഏപ്രില്‍ ഒമ്പതിനാണ് വരാപ്പുഴ ദേവസ്വംപാടം ഷേണായ് പറമ്പില്‍ വീട്ടില്‍ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ചത്. കേസില്‍ പറവൂര്‍ മുന്‍ സിഐ ക്രിസ്പിന്‍ സാം, വരാപ്പുഴ മുന്‍ എസ്ഐ ദീപക്, ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത റൂറല്‍ ടൈഗര്‍ഫോഴ്സ് അംഗങ്ങളായ പൊലീസുകാര്‍ എന്നിവര്‍ പ്രതികളാണ്.
Discussion about this post